അയോദ്ധ്യ ഭരിച്ചിരുന്ന സൂര്യവംശജനായ ദിലീപന്റെ പുത്രനാണ് ഭഗീരഥൻ. ഭഗീരഥന്റെ പൂർവ്വികന്മാരായ സഗര പുത്രന്മാരെ കപില മഹർഷി ശപിച്ച് ഭസ്മമാക്കിയിരുന്നു. അവരുടെ ആത്മാക്കൾക്ക് മുക്തി ലഭിക്കണമെങ്കില്‍ ചിതാഭസ്മം ഗംഗ ജലത്തിൽ നിമഞ്ജനം ചെയ്യപ്പെടണമായിരുന്നു. തന്റെ പൂർവികര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞ ഭഗീരഥൻ ഗംഗയെ ഭൂമിയിലോട്ട് കൊണ്ട് വരാൻ തീരുമാനിച്ചു. അതിനായി നീണ്ട വര്‍ഷങ്ങള്‍ കഠിന തപസ്സനുഷ്‌ഠിച്ചു. ഭഗീരഥന്റെ തപസ്സിൽ പ്രസാദിച്ച ഗംഗാ ദേവി പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു '' ഭഗീരഥ! നിന്റെ തപസ്സിൽ ഞാൻ സംപ്രീതയായിരിക്കുന്നു. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഞാൻ നേരിട്ട് ഭൂമിയിലോട്ട് പതിച്ചാൽ എന്റെ പ്രഹരം ഭൂമിക്ക് താങ്ങാനാകില്ല. അതിനാൽ ശിവ ഭഗവാനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുക. അദ്ദേഹം എന്നെ ശിരസ്സിൽ ധരിച്ചാല്‍ പ്രഹരശേഷി കുറഞ്ഞ് ഭൂമിയിലട്ടൊ
ഴുകും.'' ഇങ്ങനെ പറഞ്ഞിട്ട് ഗംഗ അപ്രത്യക്ഷയായി . അതിനു ശേഷം ഭഗീരഥന്‍ വളരെ വര്‍ഷങ്ങള്‍ ശിവനെ തപസ്സ് ചെയ്തു. തപസ്സിനൊടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു. ഗംഗ ഭൂമിയിലോട്ട് പ്രവഹിക്കുമ്പോൾ തൻറെ ശിരസ്സിൽ ധരിച്ചോളാമെന്ന് ശിവൻ വരം നൽകി. ഭഗീരഥൻ ഗംഗയെ പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തി . ഗംഗ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലോട്ട് പ്രവഹിച്ചു. ശിവൻ ഗംഗയെ തന്റെ സ്വീകരിച്ചു .എന്നാൽ ഗംഗ ശിരസ്സിൽ നിന്നും നാലു വശങ്ങളിലോട്ടും അഹങ്കാരത്തോടെ കുത്തിയൊഴുകുവാന്‍ ശ്രമിച്ചു. ഗംഗയുടെ അഹങ്കാരം ശമിപ്പിക്കാനായി ശിവന്‍ ഗംഗയെ തന്‍റെ ജട വിട്ട് വെളിയിൽ പോകുവാൻ അനുവദിച്ചില്ല. അങ്ങനെ ഗംഗ ഏറെ നാള്‍ ശിവന്റെ ജടയിൽ കുടുങ്ങി കിടന്നു. ആ സമയം വിഷമാവസ്ഥയിലായ ഭഗീരഥൻ ശിവനെ പ്രാർത്ഥിച്ച് ഗംഗയെ ജടയിൽ നിന്നും മോചിപ്പിക്കണമെന്ന് അപേക്ഷിച്ചു . അപ്പോഴേക്കും ഗംഗാദേവിയുടെ അഹങ്കാരം ശമിച്ചിരുന്നു. ഗംഗ ഭൂമിയിലോട്ട് ഒഴുകി സഗര പുത്രന്മാരുടെ ചിതാഭസ്മം കിടന്നിരുന്ന സ്ഥലത്തോട്ടുമെത്തി. ചിതാ ഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യപ്പെട്ടതോടെ സഗരപുത്രന്മാര്‍ക്ക് മോക്ഷം ലഭിച്ചു.

No comments:
Post a Comment